Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rusting And Collapsing

Palakkad

പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​വ് ബാ​രി​ക്കേ​ഡു​ക​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു. ഇ​തു​മൂ​ലം വ​ൻ​തു​ക​യാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്.എ​ത്ര ബാ​രി​ക്കേ​ഡു​ക​ളു​ണ്ടെ​ന്നോ, അ​വ എ​വി​ടെ​യെ​ല്ലാം കി​ട​ക്കു​ന്നു​ണ്ടെ​ന്നോ യാ​തൊ​രു ക​ണ​ക്കും ഇ​ല്ല എ​ന്ന​തി​നു തെ​ളി​വാ​ണ് സു​ൽ​ത്താ​ൻ​പേ​ട്ട സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ പൊ​ന്ത​ക്കാ​ട്ടി​ൽ കി​ട​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ. രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ൾ റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തു​മ്പോ​ൾ നി​യ​ന്ത്രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​തെ​ല്ലാം.

ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​രി​സ​രം, ക​ൽ​പാ​ത്തി ഗ്രാ​മം തു​ട​ങ്ങി വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ബാ​രി​ക്കേ​ഡു​ക​ൾ കി​ട​ക്കു​ന്ന​ത്. ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ സ​മ​യ​ത്ത് ജ​ന​ത്തി​ര​ക്ക് നി​ന്ത്രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ബാ​രി​ക്കേ​ഡു​ക​ൾ ഇ​നി അ​ടു​ത്ത​വ​ർ​ഷ​ത്തെ ര​ഥോ​ത്സ​വ​ത്തി​നാ​ണ് ആ​വ​ശ്യം വ​രി​ക.അ​തു​വ​രെ കാ​റ്റും മ​ഴ​യും വെ​യി​ലും കൊ​ണ്ട് തു​രു​മ്പെ​ടു​ത്തു ന​ശി​ക്കും. പ​ല​തി​ന്‍റേ​യും ച​ക്ര​ങ്ങ​ൾ കേ​ടു​വ​ന്ന നി​ല​യി​ലാ​ണ്.

Latest News

Corehub Up